ചണ്ഡീഗഡ്: ചണ്ഡീഗഡിലെ രണ്ട് സ്വകാര്യ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇമെയിലിൽ കൂടിയാണ് സന്ദേശം ലഭിച്ചത്. ബോംബ് ലഭിച്ച പശ്ചാത്തലത്തിൽ പോലീസ്, ബോംബ് സ്ക്വാഡുകൾ, ഡോഗ് സ്ക്വാഡുകൾ, ആംബുലൻസ് എന്നിവർ സ്കൂളുകളിൽ എത്തിച്ചേർന്നു. സ്കൂൾ പരിസരത്ത് കനത്ത സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചണ്ഡീഗഡ്, അമൃത്സർ, ജലന്ധർ, പട്യാല, ഹരിയാനയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ സ്കൂളുകളിലും സമാനമായ ബോംബ് ഭീഷണികൾ സന്ദേശങ്ങൾ ലഭിച്ചിരുന്നു. പിന്നീട് നടന്ന പരിശോധനയിലാണ് ഭീഷണികൾ വ്യാജമാണെന്ന് കണ്ടെത്തിയത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പഞ്ചാബ് സിവിൽ സെക്രട്ടേറിയറ്റിനും ബോംബ് ഭീഷണി ഇമെയിൽ ലഭിച്ചിരുന്നു. പരിശോധനയിൽ സംശയാസ്പദമായ വസ്തുക്കളോ സ്ഫോടകവസ്തുക്കളോ കണ്ടെത്തിയിരുന്നില്ല.